Latest NewsIndia

ഇകഴ്ത്തലും പുകഴ്ത്തലും ഏറ്റില്ല; ബിജെപിയുടെ മിന്നും വിജയത്തിന് പിന്നില്‍ സമൂഹമാധ്യമങ്ങളുടെ സ്വാധീനമില്ലെന്ന് പഠന റിപ്പോര്‍ട്ട്

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന് സാമൂഹികമാധ്യമം വലിയ പങ്ക് വഹിച്ചിട്ടില്ലെന്ന് പഠന റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ ബി.ജെ.പിയുടെ വോട്ട് പങ്കാളിത്തം കുറഞ്ഞെന്നും ഉപയോഗിക്കാത്തവര്‍ക്കിടയില്‍ വോട്ട് വിഹിതം കൂടിയിട്ടുണ്ടെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. അതേസമയം സോഷ്യല്‍ മീഡിയയെ അപേക്ഷിച്ച് പത്രം വായിക്കുന്നവര്‍ക്കിടയില്‍ കോണ്‍ഗ്രസിന്റെ പ്രകടനം മോശമായി. 2019ലെ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള്‍ മുമ്പ് ധരിച്ചതുപോലെ സോഷ്യല്‍ മീഡിയക്ക് കാര്യമായ പങ്കൊന്നും ഇല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

‘ഈ പഠനം പലരെയും അത്ഭുതപ്പെടുത്തുമെന്നും ഇത് നഗരവോട്ടര്‍മാരുടെ കാര്യത്തില്‍ മാത്രമല്ലെന്നും ദേശീയ സാമ്പിള്‍ ആണെന്നും സിഎസ്ഡിഎസ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു. 211 പാര്‍ലമെന്ററി മണ്ഡലങ്ങളില്‍ 24,236 പേരെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്.

2014-നെ അപേക്ഷിച്ച്, ഫേസ്ബുക്കില്‍ ഇല്ലാത്തവരില്‍ (2014 ല്‍ 30 ശതമാനമായിരുന്നെങ്കില്‍ 2019ല്‍ 36 ശതമാനം) നിന്നാണ് ബിജെപിക്ക് നേട്ടം ഉണ്ടായത്. അതേസമയം ദിവസവും സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നവര്‍ക്കിടയില്‍ നിന്ന്‌വോട്ട് വിഹിതം കൂട്ടാനുമായില്ല. എന്നാല്‍
കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഇത് തിരിച്ചാണ് സംഭവിച്ചത്. ഏറ്റവും കുറഞ്ഞ സോഷ്യല്‍ മീഡിയ ഉപയോഗമുള്ള കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി.ക്ക് ഏറ്റവും ആശ്ചര്യകരമായ നേട്ടമുണ്ടാകുകയും ചെയ്‌തെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button