News

എയിംസ് എം.ബി.ബി.എസ് എന്‍ട്രന്‍സ് ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) എം.ബി.ബി.എസ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഡല്‍ഹി സ്വദേശിയായ ഭവിക് ബന്‍സാലി ഒന്നാം റാങ്ക് നേടി. കൂടാതെ നാലു വിദ്യാര്‍ത്ഥികള്‍ 100 പെര്‍സെന്റൈല്‍ സ്‌കോര്‍ കരസ്ഥമാക്കി.

aiimsexams.org എന്ന വെബ്സൈറ്റില്‍ ഫലം ലഭ്യമാണ്. റാങ്ക് അടിസ്ഥാനത്തിലും റോള്‍ നമ്പര്‍ അടിസ്ഥാനത്തിലുമാണ് ഫലം ലഭിക്കുക. കഴിഞ്ഞ മെയ് മാസം 25, 26 തീയതികളായി നടത്തിയ എയിംസ് പ്രവേശന പരീക്ഷയില്‍ നാല് ഷിഫ്റ്റുകളിലായി രണ്ട് ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.

ഒന്നാം റാങ്ക് നേടിയ ഭവിക് ബന്‍സാല്‍ 720-ല്‍ 700 മാര്‍ക്ക് നേടി ഇവണത്തെ നീറ്റ് പീക്ഷയില്‍ രണ്ടാം റാങ്ക് നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button