Latest NewsIndia

സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഉഗ്രശാസനയുമായി മമത; ജോലിയില്‍ കയറിയില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ്

പശ്ചിമ ബംഗാളിലെ മെഡിക്കല്‍ കോളേജുകളില്‍ സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് കര്‍ശന അന്ത്യശാസനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. നാല് മണിക്കുറിനുള്ളില്‍ സമരം അവസാനിപ്പിച്ച് ജോലിക്ക് കയറിയില്ലെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് മമത മുന്നറിയിപ്പ് നല്‍കി.

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ നേരില്‍ സന്ദര്‍ശിച്ചായിരുന്നു മമത തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് ഇവരോട് നിര്‍ദേശിച്ചത്. കൊല്‍ക്കത്തയിലെ എസ്എസ്‌കെ ആശുപത്രിയിലായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. നീതി ഉറപ്പാക്കണമെന്ന് മുദ്രാവാക്യം വിളിച്ചാണ് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ മമതയെ സ്വീകരിച്ചത്. അതേസമയം നാല് മണിക്കൂറിനുള്ളില്‍ തിരികെ ജോലിക്ക് കയറിയില്ലെങ്കില്‍ പിരിച്ചുവിടുമെന്ന നിലപാടാണ് മമത ഇവരെ അറിയിച്ചത്.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലല്‍ നടക്കുന്ന സമരം ആരോഗ്യമേഖലയെ കാര്യമായി ബാധിച്ചിരിക്കുകയാണ്. രോഗി മരിച്ചതില്‍ പ്രകോപിതരായ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടര്‍മാരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് നില്‍രത്തന്‍മെഡിക്കല്‍ കോളേജിലാണ് ആദ്യം സമരം ആരംഭിച്ചത്. തുടര്‍ന്ന് ഇത് മറ്റ് മെഡിക്കല്‍ കോളേജുകളിലേക്കും ബാധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button