Latest NewsIndia

ജി സുധാകരൻ കേന്ദ്ര സർക്കാരിനെ പുകഴ്ത്തിയത് വെറുതെയല്ല, പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം റോഡ് ഫണ്ടായി നൽകിയത് 1400 കോടി

യുപിഎ സർക്കാരിന്റെ കാലത്ത് അഞ്ചുവർഷം കൊണ്ട് കേരളത്തിന് ആകെ അഞ്ഞൂറു കോടി കിട്ടിയപ്പോൾ എൻ.ഡി.എ സർക്കാരിന്റെ കാലത്ത് സിആർഎഫ് ഫണ്ടിൽ നിന്നുമാത്രം ഇതിൽ കൂടുതൽ കിട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. 

തിരുവനന്തപുരം: പിണറായി സർക്കാർ അധികാരമേറ്റ ശേഷം റോഡ് വികസനത്തിനായി സിആർഎഫ് വഴി അനുവദിച്ചത് 1413 കോടിയെന്ന് മന്ത്രി ജി.സുധാകരൻ. നിയമസഭയിൽ ഒരു ചോദ്യത്തിനു മറുപടിയായാണ് സുധാകരന്റെ പരാമർശം. നേരത്തെ കേന്ദ്രസർക്കാർ ഭരണപരമായ അന്തസ്സ് പുലർത്തുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് അഞ്ചുവർഷം കൊണ്ട് കേരളത്തിന് ആകെ അഞ്ഞൂറു കോടി കിട്ടിയപ്പോൾ എൻ.ഡി.എ സർക്കാരിന്റെ കാലത്ത് സിആർഎഫ് ഫണ്ടിൽ നിന്നുമാത്രം ഇതിൽ കൂടുതൽ കിട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. 

2016-17 ൽ 29 പ്രവൃത്തികൾക്ക് 397 കോടിയാണ്. 17-18 ൽ 16 പ്രവൃത്തികൾക്ക് 215.99 കോടിയും 18-19 ൽ 56 പ്രവൃത്തികൾക്ക് 801 കോടിയുമാണ് അനുവദിച്ചിട്ടുള്ളതെന്നും എം. രാജഗോപാലൻ എം.എൽ.എയുടെ ചോദ്യത്തിനുത്തരമായി മന്ത്രി സഭയിൽ വ്യക്തമാക്കി.ആലപ്പുഴ ബൈപ്പാസ് നന്നാക്കിയതിന്റെ ക്രെഡിറ്റും മോദി സർക്കാരിനു കൊടുക്കണമെന്നും സുധാകരൻ പറഞ്ഞിട്ടുണ്ട്.

ഏനാത്ത് പാലം തകർന്നപ്പോൾ ഒറ്റ മെയിലാണയച്ചത് . പിറ്റേന്ന് തന്നെ സൈന്യം എത്തി താത്കാലിക പാലം നിർമ്മിക്കാനുള്ള പണി തുടങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button