Business

ഇന്നത്തെ ഓഹരി വിപണിയും ആരംഭിച്ചത് നഷ്ടത്തില്‍

മുംബൈ : ഇന്നത്തെ ഓഹരി വിപണിയും നഷ്ടത്തിൽ ആരംഭിച്ചു. സെന്‍സെക്സ് 93 പോയിന്റ് താഴ്ന്ന് 39664ലിലും നിഫ്റ്റി 30 പോയിന്റ് 11875ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 838 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 517 ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

ഡിഎച്ച്എഫ്എല്‍, ജെറ്റ് എയര്‍വെയ്സ്, ഇന്ത്യബുള്‍സ് ഹൗസിങ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, യെസ് ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ്, ടിസിഎസ്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, ഗ്രാസിം, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണപ്പോൾ ബിപിസിഎല്‍, ഐഒസി, എച്ച്പിസിഎല്‍, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close