Latest News

ജല അതോറിറ്റിയുടെ സംസ്ഥാനത്തെ ആദ്യത്തെ കുപ്പിവെള്ളപദ്ധതി; തെളിനീര്‍ വിപണിയിലേക്ക്

നെടുമങ്ങാട്: ജല അതോറിറ്റിയുടെ സംസ്ഥാനത്തെ ആദ്യത്തെ കുപ്പിവെള്ളപദ്ധതി ‘തെളിനീര്‍’ വിപണിയിലേക്ക്. അരുവിക്കര ജല അതോറിറ്റിക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. പ്രതിദിനം ഒന്നരലക്ഷത്തോളം ബോട്ടിലുകള്‍ ഉത്‌പാദിപ്പിക്കും. മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് കുപ്പിവെള്ളം വില്‍പ്പനയ്ക്കെത്തുക. ഒരു ലിറ്ററിന്റെ 1.15 ലക്ഷം കുപ്പികള്‍, 2 ലിറ്ററിന്റെ 1600 എണ്ണം, അര ലിറ്ററിന്റെ 16,456 എണ്ണം, 20 ലിറ്ററിന്റെ 2720 എണ്ണം എന്നിങ്ങനെയാകും പ്രതിദിന വിപണനം.

മണിക്കൂറില്‍ 7200 കുപ്പി വെള്ളം നിറയ്ക്കാവുന്ന രണ്ട്‌ പ്ലാന്റുകള്‍ ഒരേസമയം പ്രവര്‍ത്തിക്കും. എട്ടു മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍നിന്ന്‌ ഒരു ഷിഫ്റ്റില്‍ 58,000 കുപ്പി വെള്ളം ഉത്‌പാദിപ്പിക്കാൻ കഴിയും. അരുവിക്കര ജലസംഭരണിയോടു ചേര്‍ന്ന ഒരേക്കര്‍ സ്ഥലത്താണ് പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്. കരമനയാറ്റില്‍നിന്നു ശേഖരിച്ച്‌ ശുദ്ധീകരിക്കുന്ന വെള്ളമാണ് ശുദ്ധീകരിച്ച് വിപണിയിലെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button