KeralaLatest News

പിവി അൻവറിന്റെ തടയണ ഉടൻ പൊളിക്കാൻ കോടതി നിർദ്ദേശം

കൊച്ചി : പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. 15 ദിവസത്തിനകം പൊളിച്ചുനീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

തടയണയിലെ വെള്ളം തുറന്ന് വിട്ടത് കൊണ്ട് മാത്രം കാര്യമില്ലെന്നു. മെയ് മാസം മുപ്പതിനകം ചീങ്കണ്ണിപ്പാറയിലെ തടയണ പൂര്‍ണമായും പൊളിച്ചു മാറ്റണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. തുടർന്ന് നടപടികൾ ഒന്നും ഉണ്ടാകാത്തതിനാലാണ് കോടതി നിലപാട് കടുപ്പിച്ചത്.

പിവി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിനോട് ചേര്‍ന്ന ബോട്ടിംഗ് കേന്ദ്രത്തിലേയ്ക്ക് വെള്ളം എത്തിച്ചിരുന്നത് ഈ തടയണയില്‍ നിന്നായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button