News

ടിക് ടോക് വീഡിയോ എടുക്കുന്നതിനിടയില്‍ കൗമാരക്കാരന്‍ വെടിയേറ്റ് മരിച്ചു

മഹാരാഷ്ട്ര: ടിക് ടോക് വീഡിയോ എടുക്കുന്നതിനിടയില്‍ തോക്കിനുള്ളില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി 17 വയസ്സുകാരന്‍ കൗമാരക്കാരന്‍ മരിച്ചു. പശ്ചിമ മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച ഹോട്ടല്‍ മുറിയില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

17 വയസ്സുകാരനും 11 വയസ്സുള്ള ബന്ധുവും മറ്റ് മൂന്നു കുടുംബാഗങ്ങളും ഹോട്ടല്‍ റൂമില്‍ ഇരിക്കുമ്പോള്‍ അരോ അബദ്ധത്തില്‍ തോക്കിന്റെ ട്രിഗര്‍ വലിക്കുകയായിരുന്നു. അതേസമയം സംഭവത്തില്‍ രണ്ടു പേരെ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. രണ്ടു പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും
പോലീസ് പറഞ്ഞു.

വെടി പൊട്ടിയതിനെ തുടര്‍ന്ന് ഭയന്നോടുന്നതിനിടയില്‍ നാലു പ്രതികളും ഹോട്ടല്‍ ജീവനക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button