Business

ഇന്നും നഷ്ടത്തിൽ തന്നെ തുടങ്ങി ഓഹരി വിപണി

മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിലും ഓഹരി വിപണി നഷ്ടത്തിൽ തന്നെ. സെന്‍സെക്സ് 71 പോയിന്റ് നഷ്ടത്തിൽ 39669ലും നിഫ്റ്റി 30 പോയിന്റ് നഷ്ടത്തില്‍ 11883ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 461 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ, 620 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. യെസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഇന്ത്യബുള്‍സ് ഹൗസിങ്, ഗെയില്‍, പവര്‍ ഗ്രിഡ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചപ്പോൾ റിലയന്‍സ്, ഐഒസി, ബപിസിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, എസ്ബിഐ, സീ എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

Tags

Post Your Comments


Back to top button
Close
Close