Latest NewsKeralaIndia

പാഞ്ചാലിമേട്ടിലെ കൈയ്യേറ്റ കുരിശുകള്‍ ഉടന്‍ പൊളിച്ച്‌ മാറ്റണമെന്ന് കളക്ടറുടെ നിര്‍ദ്ദേശം : നടപടി ഹിന്ദു ഐക്യവേദിയുടെ പരാതിയിൽ

ഹിന്ദു ഐക്യവേദി നേതാക്കള്‍ ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു . ഈ പരാതിയിലാണ് ഇപ്പോൾ നടപടി.

ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട്ടിലെ അനധികൃത കുരിശുകൾ ഉടൻ പൊളിച്ചു മാറ്റണമെന്ന് കളക്ടറുടെ നിർദ്ദേശം. ഹിന്ദുഐക്യവേദി ആണ് സംഭവത്തിൽ കളക്ടർക്ക് പരാതി നൽകിയത്. തിങ്കളാഴ്ചക്കകം കുരിശുകള്‍ നീക്കം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. സ്ഥലം സന്ദര്‍ശിച്ച ഹിന്ദു ഐക്യവേദി നേതാക്കള്‍ ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു . ഈ പരാതിയിലാണ് ഇപ്പോൾ നടപടി.

പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ അടിയന്തരമായി തഹസീല്‍ദാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു . തഹസീൽദാർ നൽകിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ അനധികൃതമായി കയ്യേറി വെച്ച കുരിശുകള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മകരവിളക്ക് സമയത്ത് ആയിരങ്ങള്‍ മകര ജ്യോതി കാണാന്‍ എത്തുന്ന പ്രദേശമാണ് പാഞ്ചാലിമേട്. ഇവിടെ കിലോമീറ്ററുകള്‍ ദൂരം റവന്യൂ ഭൂമി കൈയ്യേറി ക്രൈസ്തവ സംഘടനകള്‍ കുരിശുനാട്ടിയ വാര്‍ത്ത ജനം ടിവിയാണ് പുറത്ത് കൊണ്ടുവന്നത്.

Tags

Post Your Comments


Back to top button
Close
Close