KeralaLatest News

ഇലക്ട്രിക് പോസ്റ്റ് തകര്‍ക്കുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ ദൃശ്യങ്ങള്‍ വൈറലാകുന്നു ;വീഡിയോ

മലപ്പുറം : ഇലക്ട്രിക് പോസ്റ്റ് തകര്‍ക്കുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കഴിഞ്ഞ ദിവസം മലപ്പുറം എടപ്പാളിലാണ് സംഭവം നടന്നത്. തലനാരിഴയ്‍ക്കാണ് ദുരന്തം ഒഴിവായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എടപ്പാള്‍, വട്ടംകുളം പഞ്ചായത്ത് റോഡിൽ നെല്ലറ ഗ്രൗണ്ടിന് സമീപം നടന്ന അപകടമെന്ന കുറിപ്പോടെയാണ് വീഡിയോ ഫേസ്ബുക്കിൽ എത്തിയത്. സ്‍കൂള്‍ ബസിന് സൈഡ് കൊടുക്കുന്നതിനിടെ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് തകർത്തുകൊണ്ട് മുന്നോട്ട് പോവുകയായിരുന്നു.തുടര്‍ന്ന് പോസ്റ്റ് ബസിനു മുകളിലേക്ക് നടുവേ മുറിഞ്ഞു വീഴുകയായിരുന്നു

ഇടിച്ച ഉടൻ പോസ്റ്റിൽ നിന്ന് തീപ്പൊരികൾ വരാൻതുടങ്ങി. ഇതോടെ ബസിന് തൊട്ടുപിറകിൽ ഉണ്ടായിരുന്ന ബൈക്ക് യാത്രക്കാര്‍ ബൈക്ക് റോഡില്‍ ഉപേക്ഷിച്ച് ഇറങ്ങി ഓടുകയായിരുന്നു. മറ്റൊരു ബൈക്ക് യാത്രികനും വാഹനവുമായി റോഡില്‍ നിന്നും പുറത്തേക്ക് ഓടിച്ച് രക്ഷപ്പെടുന്നതും കാണാം. സ്‍കൂള്‍ ബസിലെ വിദ്യാർത്ഥികളും വഴിയാത്രക്കാരുമൊക്കെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

https://www.youtube.com/watch?time_continue=74&v=-3RkYmNrB0M

shortlink

Related Articles

Post Your Comments

Related Articles


Back to top button