KeralaLatest News

ഒന്നര കിലോ കഞ്ചാവുമായി ബൈക്കിലെത്തിയ യുവാക്കൾ പിടിയിൽ

പാലക്കാട് :കഞ്ചാവുമായി ബൈക്കിലെത്തിയ യുവാക്കളെ എക്സൈസ് സംഘത്തിന്റെ പിടിയിൽ. ചാവക്കാട് കടപ്പുറം തോട്ടിപ്പ് മട്ടുമ്മല്‍ പുത്തന്‍പുര ഇസ്മയില്‍ഫ്രാന്‍സിസ് (35), ചാവക്കാട് ഒരുമയൂര്‍ മൂന്നാംകല്ല് പുത്തന്‍വീട്ടില്‍ മുഹമ്മദ് ഷമീര്‍ (19) എന്നിവരെയാണ് അറസ്റ്റിലായത്. പുതുനഗരം ന്യു തിയേറ്ററിനടുത്ത് കൊല്ലങ്കോട് റേഞ്ച് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടര്‍ന്ന് എക്സൈസ് സംഘം പിടികൂടുകയായിരുന്നു.

ബൈക്ക് ഉപേക്ഷിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച ഇസ്മയില്‍ ഫ്രാന്‍സിസിനെ അവിടെവെച്ചുതന്നെ എക്സൈസ് സംഘം കീഴ്‌പ്പെടുത്തി. 14,000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് ചെറിയ പൊതികളാക്കി 50,000 രൂപയ്ക്ക്‌ കച്ചവടം ചെയ്യുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രതികളുടെ മൊഴി.

shortlink

Post Your Comments


Back to top button