KeralaLatest News

രാത്രിയിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളിൽ മോഷണം ; യുവാക്കൾ പിടിയിൽ

നെടുമങ്ങാട്∙: രാത്രിയിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളിൽ മോഷണം നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ. വർക്കല താഴെവെട്ടിയൂർ കളിയൽ ഹൗസിൽ ഈസാ നാസർ (19), പ്രായപൂർത്തിയാകാത്ത പൂവച്ചൽ ഉണ്ടപ്പാറ സ്വദേശിയായ പതിനേഴു വയസ്സുകാരൻ ​എന്നിവരാണ് പിടിയിലായത്. ഓട്ടോകളിൽനിന്ന് മ്യൂസിക് സിസ്റ്റം, ബാറ്ററി, ടയർ എന്നിവ മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി.

വെള്ളൂർക്കോണം കുരിശ്ശടി റീനാ ഭവനിൽ റിജുവിന്റെ ഓട്ടോയിലെ മ്യൂസിക് സിസ്റ്റം, സ്പീക്കർ, ആർ.സി ബുക്ക്. വെള്ളൂർക്കോണം സ്വദേശി വിനേദിന്റെ ഓട്ടോയിൽ നിന്നു രണ്ട് സബ് വൂഫറും, 4500 രുപയും, സ്റ്റെപ്പിനി ടയറും.വെള്ളൂർക്കോണം റിനു ഭവനിൽ റിനുവിന്റെ ഓട്ടോയിൽ നിന്ന് ബാറ്ററി എന്നിവയാണ് യുവാക്കൾ വ്യഴാഴ്ച മോഷ്ടിച്ചത്. വണ്ടികളുടെ ഉടമസ്ഥന്മാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഇങ്ങനെയാണ് പ്രതികൾ പിടിയിലാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button