KeralaLatest News

കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ച സംഭവം; ഗതാഗത വകുപ്പ് അന്വേഷണം തുടങ്ങി, പ്രാഥമിക നിഗമനം ഇങ്ങനെ

കൊല്ലം: കൊട്ടാരക്കര വയക്കലില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തിയ സംഭവത്തില്‍ ഗതാഗത വകുപ്പ് അന്വേഷണം ആരംഭിച്ചു. ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന്റെ വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നാളെ ഗതാഗത കമ്മീഷണര്‍ക്ക് നല്‍കും.

വാഹനങ്ങള്‍ ഓടിച്ചവരുടെ ഭാഗത്ത് ശ്രദ്ധകുറവ് ഉണ്ടായിരുന്നു എന്ന കാര്യം നാട്ടുകാരും ശരിവയ്ക്കുന്നു. അപകടത്തെ തുടര്‍ന്ന് ഇരു വാഹനങ്ങള്‍ക്കും തീപിടിച്ചു. രണ്ട് വാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. എംസി റോഡില്‍ വയക്കല്‍ ഭാഗത്ത് അമിതവേഗത കാരണം അപകടങ്ങള്‍ പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.

അപകടത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍ സുഖം പ്രാപിച്ച് വരികയാണ്. വാഹനങ്ങളുടെ വേഗത, ദൂരെ നിന്നുള്ള കാഴ്ചകുറവ്, വാഹനങ്ങള്‍ ഓടിച്ചിരുന്നവരുടെ ശ്രദ്ധകുറവ് എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. ഗതാഗത വകുപ്പിന്റെ പ്രത്യേക സംഘം അപകടസ്ഥലത്ത് എത്തി പരിശോധന തുടങ്ങി. അപകടത്തില്‍പ്പെട്ട രണ്ട് വാഹനങ്ങളും പരിശോധിച്ചു. സമീപവാസികളില്‍ നിന്നും മൊഴി എടുത്തു.

shortlink

Post Your Comments


Back to top button