Latest NewsKerala

മുതിർന്ന നേതാക്കളെ സംഘടിതമായി ആക്രമിക്കുന്ന രീതി പാർട്ടിയിൽ തന്നെ നടക്കുന്നു ; കൊടിക്കുന്നില്‍ സുരേഷ്

ഡൽഹി : മുതിർന്ന നേതാക്കളെ സംഘടിതമായി ആക്രമിക്കുന്ന രീതി പാർട്ടിയിൽ തന്നെ നടക്കുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. എ.കെ ആന്‍റണിയെ വിമര്‍ശിക്കുന്നവര്‍ കോണ്‍ഗ്രസിന്‍റെ ശത്രുക്കളാണെന്നും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി എന്ന തരത്തിൽ നടക്കുന്ന സൈബർ ആക്രമണം അംഗികരിക്കാനാകില്ലെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

പി സി ചാക്കോ, കെ വി തോമസ് തുടങ്ങിയവര്‍ക്കെതിരെയും മുമ്പ് ഒളിഞ്ഞും തെളിഞ്ഞും ആക്രമണം നടന്നിരുന്നു. ഇത്തരക്കാർക്കെതിരെ പാർട്ടി നടപടി എടുക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. അതേസമയം കേന്ദ്രത്തില്‍ പ്രതിപക്ഷത്തിന് അർഹമായ പരിഗണ നൽകണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സുരേഷ് വ്യക്തമാക്കി.

അടിയന്തര പ്രമേയം അവതരിപ്പിക്കാൻ പോലും കഴിഞ്ഞ തവണ അവസരം നൽകിയില്ല. പ്രതിപക്ഷ നേതൃത്വ സ്ഥാനം ഇന്നത്തെ സർവ്വകക്ഷി യോഗത്തിൽ ഉന്നയിക്കില്ല. അംഗങ്ങളുടെ സത്യപ്രതിഞ്ജനക്ക് ശേഷം ലോക്സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കും. രാഹുൽ ഗാന്ധി ലോക്സഭാ നേതാവ് ആകണം എന്നാണ് കോൺഗ്രസ് എം പിമാരുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button