Latest NewsKerala

മമ്മൂട്ടിയുടെ സൂപ്പര്‍ ആക്ഷന്‍ ചിത്രം ഉണ്ടയ്ക്കിടെ തിയറ്ററില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണം : തിയറ്റര്‍ ജീവനക്കാര്‍ക്ക് പരിക്ക്

കോട്ടയം: മമ്മൂട്ടിയുടെ സൂപ്പര്‍ ആക്ഷന്‍ ചിത്രം ഉണ്ടയ്ക്കിടെ തിയറ്ററില്‍ സംഘര്‍ഷം. കോട്ടയം അഭിലാഷ് തിയേറ്ററിലാണ് മമ്മൂട്ടി ചിത്രത്തിനിടെ സംഘര്‍ഷം ഉണ്ടായത്. ഏറ്റുമാനൂരില്‍ നിന്നുള്ള ഗുണ്ടാ സംഘമാണ് തിയറ്ററില്‍ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ മൂന്ന് തിയേറ്റര്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. തിയേറ്റര്‍ ജീവനക്കാരായ ഒരു ഹിന്ദിക്കാരനും രണ്ട് മലയാളികള്‍ക്കുമാണ് പരിക്കേറ്റത്. ഏഴംഗ അക്രമി സംഘത്തിലെ മൂന്നു പേരെ വെസ്റ്റ് പൊലീസ് പിടികൂടി.

ഇന്നലെ രാത്രി എട്ടരയോടെ മമ്മൂട്ടിയുടെ പുതിയ ചിത്രം ഉണ്ടയുടെ സെക്കന്‍ഡ് ഷോയ്ക്കിടെയായിരുന്നു സംഭവം. തിയേറ്ററിന്റെ മുന്നിലെ സെക്കന്‍ഡ് ക്ലാസിലേയ്ക്ക് ടിക്കറ്റെടുത്ത ഏഴംഗ സംഘം ടിക്കറ്റ് റിസര്‍വേഷന്‍ സീറ്റില്‍ ഇരുപ്പുറപ്പിച്ചു. സീറ്റ് ബുക്ക് ചെയ്തിരുന്ന ആളുകള്‍ എത്തിയതോടെ ജീവനക്കാര്‍ യുവാക്കളോട് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതിനു തയ്യാറാകാതിരുന്ന ഇവര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഷോ തടസപ്പെടുത്താതിരിക്കാന്‍ സഹകരിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതോടെ അക്രമി സംഘം ഭീഷണി മുഴക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു.

ആക്രമണത്തില്‍ രണ്ടു ജീവനക്കാരുടെ മൂക്കിനും മുഖത്തും സാരമായി പരിക്കേറ്റു. മറ്റൊരു ജീവനക്കാരന്റെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമത്തില്‍ സാരമായി പരിക്കേറ്റ മൂന്നു പേരും ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button