Life Style

എന്താണ് ഹൈകൊളസ്‌ട്രോള്‍ ? ഹൈകൊളസ്ട്രോളിന്റെ പ്രധാന ലക്ഷണങ്ങള്‍…

പ്രായഭേദമന്യേ എല്ലാവര്‍ക്കും ദുരിതം തീര്‍ക്കുന്ന ഒന്നാണ് കൊളസ്ട്രോള്‍. കൊളസ്ട്രോളിന്റെ അളവ് കൂടുതലായാല്‍ ഹൃദയാഘാത സാധ്യതകള്‍ വര്‍ധിക്കും. ഹൃദയപ്രശ്നങ്ങളുള്‍പ്പെടെ പല പ്രശ്നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ് കൊളസ്ട്രോള്‍. ശരീരത്തിന്റെ എല്ലാ കോശങ്ങളിലും അലിഞ്ഞു ചേര്‍ന്നിരിയ്ക്കുന്ന ലിപിഡുകളാണ് കൊളസ്ട്രോള്‍.

ഹൃദയാരോഗ്യത്തിനു സഹായിക്കുന്ന ചില ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനും കൊളസ്ട്രോള്‍ അത്യാവശ്യമാണ്. എന്നാല്‍ ഈ ലിമിറ്റ് വിട്ടു പോകുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്. കൊളസ്ട്രോളിന്റെ അളവ് കൂടുതലായാല്‍ ഹൃദയാഘാത സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതായി നാം കേട്ടിട്ടുണ്ട്. ഹൃദയപ്രശ്നങ്ങളുള്‍പ്പെടെ പല പ്രശ്നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ് കൊളസ്ട്രോള്‍.

ശരീരത്തില്‍ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളുമുണ്ട്. നല്ല കൊളസ്ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്ട്രോള്‍ എല്‍ഡിഎല്‍ കൊളസ്ട്രോളാണ്. കൊളസ്ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള് പല പ്രശ്നങ്ങളിലേയ്ക്കു വഴി വയ്ക്കും. ഹൈ കൊളസ്ട്രോളിന്റെ ചില ലക്ഷണങ്ങള്‍ നോക്കാം.

ഒന്ന്…

നെഞ്ചുവേദന ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള പല രോഗങ്ങളുടേയും ലക്ഷണമാണ്. എന്നാല്‍ ഇത് കൊളസ്ട്രോള്‍ അധികമാകുമ്പോഴും അനുഭവപ്പെടാം. രക്തപ്രവാഹം തടസപ്പെടുന്നതാണ് ഇത്തരത്തിലെ വേദനയക്കു കാരണം. കൊളസ്ട്രോള്‍ കാരണം രക്തപ്രവാഹം നേരെ നടക്കാത്തത്.

രണ്ട്…

എല്‍ഡിഎല്‍ കൊളസ്ട്രോള്‍, അതായത് ചീത്ത കൊളസ്ട്രോള്‍ അധികമാകുമ്പോള്‍ ദഹനക്കേടും വയറ്റില്‍ ഗ്യാസുമെല്ലാം ഉണ്ടാകും. മറ്റു കാരണങ്ങള്‍ കൊണ്ടല്ലെങ്കിലും പെട്ടെന്ന് ഇത്തരം പ്രശ്നങ്ങള്‍ തുടങ്ങുകയാണെങ്കില്‍ അത് ഹൈ കൊളസ്ട്രോളിന്റെ ലക്ഷണമായി വേണം, കരുതാന്‍.

മൂന്ന്…

കയ്യിലുണ്ടാകുന്ന വീര്‍പ്പും മരവിപ്പുമെല്ലാം ഹൈ കൊളസ്ട്രോളിന്റെ തുടക്കലക്ഷണങ്ങളാണ്. അടിഞ്ഞു കൂടുന്ന കൊളസ്ട്രോള്‍ രക്തപ്രവാഹം തടസപ്പെടത്തുന്നതാണ് ഇതിന് കാരണം. ഇതു കാരണം മസിലുകള്‍ക്കും മറ്റും ആവശ്യമുള്ള ഓക്സിജന്‍ ലഭിയ്ക്കാതെ പോരുകയും ചെയ്യുന്നു.

നാല്…

വായ്നാറ്റം കൂടിയ കൊളസ്ട്രോളുള്ളവര്‍ക്കു വരുന്ന ഒരു പ്രശ്നമാണ്. ഹാലിറ്റോസിസ് എന്നാണ്കാരണമുണ്ടാകുന്ന ഈ അവസ്ഥയ്ക്കു പറയുന്നത്. ഇതിനു കാരണം ലിവറിലുണ്ടാകുന്ന ഒരു ഘടകമാണ്. കൊളസ്ട്രോള്‍ അധികമാകുമ്പോള്‍ വേണ്ട വിധത്തില്‍ ദഹിപ്പിയ്ക്കാന്‍ കരളിന് കഴിയില്ല. ഇത് വായില്‍ ഉമിനീരു കുറയാനും വായ്നാറ്റത്തിനുമെല്ലാം കാരണമാകുന്നു.

അഞ്ച്…

കൊളസ്ട്രോള്‍ അധികമാകുമ്പോള്‍ രക്തപ്രവാഹം തടസപ്പെടും. ഇത് തലചുറ്റല്‍, തലവേദന തുടങ്ങിയ പല പ്രശ്നങ്ങളുമുണ്ടാക്കും.

ആറ്…

തളര്‍ച്ചയും ക്ഷീണവും പല കാരണങ്ങള്‍ കൊണ്ടുമുണ്ടാകാം. ഇത് ചിലപ്പോള്‍ അസുഖമാകണമെന്നുമില്ല, ചില പ്രത്യേക ശാരീരിക അവസ്ഥകള്‍ കൊണ്ടോ അന്തരീക്ഷത്തിലെ ചൂടുയരുമ്പോഴോ ഒക്കെയാകാം. എന്നാല്‍ കൊളസ്ട്രോള്‍ കൂടുമ്പോഴും തളര്‍ച്ചയും ക്ഷീണവുമുണ്ടാകാം. ശരീരത്തിലെ രക്തപ്രവാഹം തടസപ്പെടുന്നതിനൊപ്പം ഓക്സിജന്‍ പ്രവാഹവും തടസപ്പെടുന്നതാണ് കാരണം.

ഏഴ്…

ചര്‍മപ്രശ്നങ്ങള്‍ കൊളസ്ട്രോള്‍ തോത് കൂടുന്നതിന്റെ മറ്റൊരു ലക്ഷണമാണെന്നു പറയാം. ചര്‍മത്തില്‍ ചൊറിച്ചിലും ചുവന്ന തടിപ്പുകളും പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button