Latest NewsInternational

അമേരിക്കയിൽ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി

ലോവ: അമേരിക്കയിൽ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. നാല്‌ പേരുടെയും മൃതദേഹം വീട്ടിനുള്ളില്‍ നിന്നാണ്‌ കണ്ടെത്തിയത്‌. വെടിയേറ്റാണ് മരണം സംഭവിച്ചിരിക്കുന്നത്. ചന്ദ്രശേഖര്‍ സങ്കാര (44), ലാവണ്യ സങ്കാര (41), പത്തും പതിനഞ്ചും വയസ്സുള്ള ആണ്‍കുട്ടികള്‍ എന്നിവരാണ്‌ മരിച്ചത്.

അമേരിക്കയിലെ വെസ്‌റ്റ്‌ ഡെസ്‌ മൊയിന്‍സിലാണ്‌ സംഭവം. ശനിയാഴ്‌ച്ച രാവിലെയാണ്‌ കൊലപാതകവിവരം പുറത്തറിഞ്ഞത്‌. നാല്‌ പേരുടെയും മൃതദേഹത്തില്‍ നിന്ന്‌ നിരവധി വെടിയുണ്ടകളാണ്‌ പോലീസ്‌ കണ്ടെടുത്തത്‌.സങ്കാരയുടെ വീട്ടില്‍ താമസിച്ചിരുന്ന അതിഥികള്‍ പുറത്തുപോയി തിരികെ എത്തിയപ്പോഴാണ് ഇവർ കൊല്ലപ്പെട്ട വിവരം അറിയുന്നത്. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button