KeralaLatest News

ഒരു പോലീസുകാരനെ കൂടി കാണാതായി : മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണെന്ന് ആരോപണം

അടൂര്‍: പൊലീസ് ഉദ്യോഗസ്ഥരില്‍ നല്ലൊരു ശതമാനം പേരും മാനസിക സംഘര്‍ഷം അനുഭവിക്കുന്നതായി തെളിവ്. മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ ഒരു പൊലീസുകാരനെ കൂടി കാണാതായി. ഏനാത്ത് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ആനന്ദ് ഹരിപ്രസാദിനെയാണ് ശനിയാഴ്ച രാത്രി 12 മുതല്‍ കാണാതായത്. മേലുദ്യോഗസ്ഥനില്‍ നിന്നും ഉണ്ടായ മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് ഹരിപ്രസാദ് നാട് വിട്ടതെന്നാണ് ആരോപണം.

മേലുദ്യോഗസ്ഥനുമായുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കാണാതായ എറണാകുളം സെന്‍ട്രല്‍ സി.ഐ വി.എസ് നവാസിനെ കണ്ടെത്തിയതിന് പിന്നാലെയാണ് സമാന സാഹചര്യത്തില്‍ മറ്റൊരു പൊലീസുകാരന്‍ വീടു വിട്ടത്.

ആനന്ദ് ഹരിപ്രസാദ് ഇന്നലെ ഉച്ചയ്ക്ക് 12 ന് ഭാര്യയെ ഫോണില്‍ വിളിച്ചെങ്കിലും എവിടെയാണെന്ന് പറഞ്ഞില്ല. തിങ്കളാഴ്ച മടങ്ങിയെത്തുമെന്ന് പറഞ്ഞെങ്കിലും പിന്നീട് വിവരമില്ല. സ്ഥിരമായി രാത്രി ഡ്യൂട്ടിക്ക് നിയോഗിക്കുന്നതു മൂലം ആനന്ദ് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് ഭാര്യ പറയുന്നു. ജോലി സമ്മര്‍ദ്ദം താങ്ങാനാകാതെ ഞാന്‍ പോവുകയാണെന്ന് ശനിയാഴ്ച രാത്രി 12ന് ജില്ലാ പൊലീസ് മേധാവിക്കും അടൂര്‍ ഡിവൈ.എസ്.പിക്കും ആനന്ദ് വാട്‌സ് ആപ്പില്‍ സന്ദേശമയച്ചിരുന്നു. ഇന്നലെ രാവിലെയാണ് സന്ദേശം ഇവരുടെ ശ്രദ്ധയില്‍പ്പെടുന്നത്.

തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആനനന്ദിനെ കണ്ടെത്താന്‍ ഇന്നലെ രാവിലെ മുതല്‍ ജില്ലയിലുടനീളം വാഹന പരിശോധന നടത്തി. അടൂര്‍, ഏനാത്ത് ഭാഗങ്ങളിലെ പ്രധാന സ്ഥലങ്ങളിലെ സി.സി.ടി.വി കാമറകളും പരിശോധിച്ചു.മൊബൈല്‍ ടവര്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ എറണാകുളത്ത് ഉണ്ടെന്നാണ് വിവരം

shortlink

Related Articles

Post Your Comments

Related Articles


Back to top button