CricketLatest News

ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ വളര്‍ച്ചയ്‌ക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാക്കി അഫ്രിദി

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ വളര്‍ച്ചയ്‌ക്ക് പിന്നിലെ കാരണമെന്തെന്ന് വ്യക്തമാക്കി മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി. ഐപിഎല്ലാണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ വളര്‍ച്ചയ്‌ക്ക് പിന്നിലെ കാരണം എന്നാണ് അഫ്രിദി പറയുന്നത്. പാകിസ്ഥാനെതിരെ മഴനിയമം പ്രകാരം 89 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യന്‍ ടീമിനെ താരം അഭിനന്ദിക്കുകയും ചെയ്‌തു. വിജയത്തില്‍ ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍. ഇന്ത്യ അവിസ്‌മരണീയ മികവാണ് കാഴ്‌ചവെക്കുന്നത്, ഐപിഎല്ലാണ് ഇന്ത്യന്‍ ടീമിന്‍റെ ഈ വളര്‍ച്ചയ്‌ക്ക് പിന്നില്‍. യുവതാരങ്ങളെ സമ്മര്‍ദങ്ങള്‍ അതിജീവിക്കാന്‍ ഐപിഎല്‍ പ്രാപ്‌തമാക്കിയതായും അഫ്രീദി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button