Latest NewsKerala

സൗമ്യയുടെ കൊലപാതകം ; അജാസിനെതിരേ വകുപ്പുതല നടപടിയെടുക്കുമെന്ന് പോലീസ്

ആലപ്പുഴ : വനിത പോലീസ് സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജാസിനെതിരെ വകുപ്പുതല നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. വീടുനിര്‍മാണത്തിനെന്ന പേരില്‍ രണ്ടാഴ്ച അവധിയിലായിരുന്നു അജാസ്. അജാസ് ജോലി ചെയ്തിരുന്ന ആലുവ ട്രാഫിക് സ്റ്റേഷനിലെ സഹപ്രവർത്തകർക്ക് പ്രതിയെപ്പറ്റി മോശം അഭിപ്രായമാണ്.

നിലവിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അജാസ്. അതേസമയം, അജാസിന് പൊള്ളലേറ്റത് എങ്ങനെയെന്ന് ഇപ്പോഴും വ്യക്തമല്ല. പെട്രോള്‍ ഒഴിച്ചശേഷം ലൈറ്റര്‍ ഉപയോഗിച്ച്‌ തീകൊളുത്തിയപ്പോള്‍ അജാസിന്റെ ശരീരത്തിലും പടര്‍ന്നിരിക്കാമെന്നതാണ് ഒരു സാധ്യത. പെട്രോളില്‍നിന്ന് വളരെവേഗം തീ പടരാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ അജാസിന്റെ ശരീരത്തേക്കും തീ പടര്‍ന്നിട്ടുണ്ടാകം.

എന്നാൽ പോലീസ് കരുതുന്ന മോട്ടോര് കാര്യം അജാസ് സൗമ്യയെ കൊലപ്പെടുത്തിയ ശേഷം സ്വന്തമായി ജീവനൊടുക്കാമെന്നാണ്. ഏതായാലും അജാസിന്റെ വസ്ത്രങ്ങള്‍ ഏകദേശം പൂര്‍ണമായും കത്തിപ്പോയിരുന്നു. തലമുടി ഉള്‍പ്പെടെ കത്തി. സംഭവസ്ഥലത്തും പോലീസ് കസ്റ്റഡിയിലും അജാസ് അക്ഷോഭ്യനായാണ് കാണപ്പെട്ടത്. ആത്മഹത്യാശ്രമത്തിലേക്കാണ് പ്രതിയുടെ ശരീരഭാഷ വിരല്‍ചൂണ്ടുന്നതെന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button