KeralaLatest News

യുവതിയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

മാനന്തവാടി: യുവതിയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വയനാട്ടിൽ മാനന്തവാടിയിലെ തവിഞ്ഞാലിൽ പ്രശാന്തിഗിരി സ്വദേശിനിയും തൊഴിലുറപ്പ് തൊഴിലാളിയുമായ സിനി (31) ആണ് കൊല്ലപ്പെട്ടത്. ജോലിക്കിടെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയ സിനി തിരിച്ച് വരാത്തതിനെത്തുടർന്ന് സഹപ്രവർത്തകർ നടത്തിയ തിരച്ചിലിലാണ് വീടിനകത്ത് മൃതദേഹം കണ്ടെത്തിയത്. അയൽവാസിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിർത്തി തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന  പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button