KeralaLatest News

മിഠായിത്തെരുവില്‍ വാഹന നിയന്ത്രണം ; ഇളവ് വരുത്തണമെന്ന് കളക്ടറോട് വ്യാപാരികൾ

കോഴിക്കോട് : മിഠായിത്തെരുവില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തിൽ ഇളവ് വരുത്തണമെന്ന് ആവശ്യമുന്നയിച്ച വ്യാപാരികളുമായി ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തി.

മിഠായിത്തെരുവില്‍ നിലവില്‍ കച്ചവടം കുറഞ്ഞിരിക്കുന്ന സാഹചര്യമാണെന്നും തെരുവ് കച്ചവടത്തിന് നിയന്ത്രണം വരുത്തണമെന്നും പാര്‍ക്കിംഗ് പ്ലാസ നിര്‍മാണം അനിവാര്യമാണെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.ഒന്നര വര്‍ഷത്തോളം വാഹനം നിരോധിച്ച് മിഠായിത്തെരുവില്‍ ട്രയല്‍ നടത്തിയിരുന്നു. ഇനി വാഹനഗതാഗതം അനുവദിച്ച് സ്ഥിതിഗതികള്‍ നോക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെട്ടത്.

മിഠായിത്തെരുവ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഐ.ഐ.എമ്മിന്റെ പഠന റിപ്പോര്‍ട്ടിന് ശേഷം വാഹന ഗതാഗത നിയന്ത്രണത്തിന്റെ ഇളവിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു.’വ്യാപാരികളുടെ പരാതികളും പരിഗണിക്കും. വ്യാപാര മാന്ദ്യത്തെക്കുറിച്ചും ഐ.ഐ.എം പഠനവിധേയമാക്കും. പൈതൃക തെരുവിന് തന്നെയാണ് പ്രാമുഖ്യം. പൗരന്‍മാരുടെ താല്പര്യത്തിനും വ്യാപാരികളുടെ ന്യായമായ ആവശ്യത്തിനും പ്രധാന്യം നല്‍കും’- കളക്ടര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button