Latest NewsGulf

വിമാനയാത്രാ നിരക്ക്; പ്രവാസികള്‍ക്ക്‌മേലുള്ള കൊള്ള മാസങ്ങള്‍ നീളുമെന്ന് സൂചന

പ്രവാസികളില്‍ നിന്ന് ടിക്കറ്റ് ഇനത്തില്‍ അമിത തുക ഈടാക്കുന്നത് തുടരുന്നു. ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്കിലെ ഈ കൊള്ള വരുന്ന മൂന്ന് മാസങ്ങളില്‍ തുടരുമെന്നുതന്നെയാണ് സൂചന. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സൗദിയില്‍ നിന്നും 1000 റിയാല്‍ മുതലുള്ള വര്‍ദ്ധനവാണ് ഇക്കാലയളവില്‍ കാണിക്കുന്നത്. ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്തിയതും ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്.

സൗദിയിലെ പ്രവാസികള്‍ക്ക് അടുത്ത കാലത്തുണ്ടായ അധിക ചെലവിനോടൊപ്പം ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് കൂടി താങ്ങേണ്ടി വരുന്നു. നിരക്ക് കൊള്ളക്കെതിരെ പലരുടെയും കൂടിക്കാഴ്ചയും പ്രസ്താവനകളുമല്ലാതെ മാറ്റമൊന്നുമില്ലെന്ന് ചുരുക്കം.
ജിദ്ദയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ കേരളത്തിലെത്തുന്നത്.

നിലവില്‍ കോഴിക്കോട് – ജിദ്ദ വണ്‍വേ നിരക്ക് ആരംഭിക്കുന്നത് തന്നെ 25,000 രൂപയില്‍ നിന്നാണ്. 50,000 വരെ നീളുന്നു ഈ നിരക്ക്. റിട്ടേണ്‍ നിരക്ക് നല്‍കിയാലേ ഒരു വശത്തേക്ക് മാത്രം പോകാനാകൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. നേരത്തെയുണ്ടായിരുന്ന സീറ്റുകള്‍ കുറഞ്ഞതും നിരക്ക് വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button