Latest NewsUAE

കനത്ത മൂടൽമഞ്ഞ് ; യുഎഇ റോഡുകളിലെ ദൃശ്യങ്ങൾ അവ്യക്തം

ദുബായ് : കനത്ത മൂടൽമഞ്ഞിനെ തുടർന്ന് യുഎഇ റോഡുകളിൽ ഗതാഗതം തടസ്സപ്പെടുന്നു. അതുകൊണ്ടുതന്നെ റോഡുകളിൽ എല്ലാ മുൻകരുതലുകളും എടുക്കണമെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും വാഹനം ഓടിക്കുന്നവർക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ‌സി‌എം) റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ കാലാവസ്ഥ മോശമായതിനാൽ ആളുകൾ കൂടുതൽ സൂക്ഷിക്കണമെന്ന് നിർദ്ദേശമുണ്ട്. ചില തീരപ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ട്. ഇന്ന് താപനിലയിൽ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ മിൻഹാദ് പ്രദേശത്തും മൂടൽ മഞ്ഞ് ഉണ്ടായതായി എൻ‌സി‌എം റിപ്പോർട്ട് ചെയ്തു. അബുദാബിയിലേക്ക് പോകുന്ന ചില റോഡുകളിൽ മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ അബുദാബിയിലേക്ക് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.കാറ്റിന്റെ വേഗത ശക്തമാകുമെന്നതിനാൽ പൊടിയും മണലും കൊണ്ട് റോഡുകൾ അവ്യക്തമാകും.

മൂടൽമഞ്ഞിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അവരുടെ ഫോഗ് ലൈറ്റുകൾ ഓണാണെന്ന് ഉറപ്പുവരുത്തണമെന്നും ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button