Latest NewsKerala

സേനയില്‍ തിരക്കിട്ട് നിയമനം; കമ്മീഷണറേറ്റ് രൂപീകരണം വൈകിയതോടെ വെട്ടിലായി പൊലീസ്

പൊലീസ് കമ്മീഷണറേറ്റ് രൂപീകരണം വൈകുമെന്ന് ഉറപ്പായതോടെ തിടുക്കപ്പെട്ട് നിയമനങ്ങള്‍ നടത്തിയ പൊലീസിന് പണികിട്ടി. പ്രത്യേക അധികാരമൊന്നുമില്ലാതെ എസ്.പിമാരുടെ കസേരയില്‍ ഐ.ജിമാര്‍ ഇരിക്കെണ്ട അവസ്ഥയായി. നടപടി വൈകുതോറും പൊലീസ് സേനയില്‍ അധികാരത്തര്‍ക്കങ്ങള്‍ക്കും ഇടയാകും.

തിരുവനന്തപുരം കൊച്ചി നഗരങ്ങളില്‍ ഐ ജി മാരെ കമ്മീഷണര്‍മാരായി നിയമിച്ച് അവര്‍ക്ക് കലക്ടര്‍മാര്‍ക്ക് തുല്യമായ മജിസ്റ്റീരിയല്‍ അധികാരം നല്‍കാനായിരുന്ന തീരുമാനം.എന്നാല്‍ സിപിഐ യും ഐ എ എസ് അസോസിയേഷനും ഇതിനെ എതിര്‍ത്തിരുന്നു .ഈ സാഹചര്യത്തിലാണ് ഇത് ഉടന്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം

കലക്ടര്‍മാരുടെ മജിസ്റ്റീരിയല്‍ അധികാരം പ്രതീക്ഷിച്ചിരുന്ന ഐ.പി.എസുകാര്‍ക്ക് നിലവിലെ അധികാരം കൂടി നഷ്ടപ്പെട്ട അവസ്ഥയായി സര്‍ക്കാരിന്റെ പിന്നോട്ട് പോക്കോടെ. ഏറെക്കാലത്തെ ആവശ്യത്തിനും ഐഎഎസ്-ഐപിഎസ് തര്‍ക്കത്തിനും ശേഷമാണ് കമ്മീഷണറേറ്റ് റൂപീകരണത്തിന് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയത്.

എന്നാല്‍ രൂപീകരിച്ച് ഉത്തരവ് ഇറങ്ങുന്നതിന് മുന്‍പ് തന്നെ അതിന് അനുസരിച്ച് നിയമനവും ഘടനാ മാറ്റവും വരുത്തി ഡി.ജി.പി ഉത്തരവിറക്കി. തിരുവനന്തപുരത്തും കൊച്ചിയിലും ഐ.ജി റാങ്കിലെ ഉദ്യോഗസ്ഥരെ കമ്മീഷണറായും ഡി.ഐ.ജി റാങ്കിലെ രണ്ട് പേരെ അഡീഷണല്‍ കമ്മീഷ്ണറുമാക്കി. കമ്മീഷണറേറ്റിനെ കുറിച്ചുള്ള ആശയക്കുഴപ്പമാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം.

shortlink

Post Your Comments


Back to top button