KeralaLatest News

അശ്ലീല ഫോണ്‍ സംഭാഷണം: വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

കൊച്ചി: ഫോണിലൂടെ അശ്ലീല ചുവയോടെ സംസാരിച്ചുവെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും. വിനായകനെ അറ്‌സറ്റ് ചെയ്യാനുള്ള നടപടികള്‍ അന്വേഷണ സംഘം ആരംഭിച്ചു. യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം ഉദ്യാഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു. ഫോണ്‍ റെക്കോര്‍ഡ് യുവതി പോലീസിനു മുന്നില്‍ ഹാജരാക്കി. കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ നടന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതിയുടെ മൊഴി.

ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിനായകനെ വിളിച്ചുപ്പോള്‍ അസഭ്യം പറയുകയും അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും ദളിത് ആക്ടിവിസ്റ്റാണ് പരാതിയുമായി രംഗത്തു വന്നത്. യുവതിയുടെ പരാതിയില്‍ കല്‍പ്പറ്റ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഐപിസി 506, 294 ബി, കെപിഎ 120, 120-O എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിനായകനെതിരായ ജാതീയാധിക്ഷേപങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നപ്പോഴുള്ള പ്രതികരണമായാണ് ദളിത് ആക്ടിവിസ്റ്റ് ഫേസ്ബുക്കില്‍ സ്വന്തം അനുഭവം തുറന്ന് പറഞ്ഞ് പോസ്റ്റ് ഇട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button