Latest NewsKerala

മൃഗാശുപത്രി വളപ്പില്‍ മനുഷ്യന്റെ തലയോട്ടി

കൊച്ചി: മൃഗാശുപത്രി വളപ്പില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മൃഗാശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് മട്ടാഞ്ചേരി മൃഗാശുപത്രി വളപ്പിൽ നിന്ന് തലയോട്ടി കണ്ടെത്തിയത്. ഓപ്പറേഷന്‍ തിയേറ്ററിനു സമീപമുള്ള മാവിനോട് ചേര്‍ന്ന് മണ്ണിട്ടു മൂടിയ നിലയിലായിരുന്നു തലയോട്ടി. തുടർന്ന് ഫോറന്‍സിക് വിദഗ്ധര്‍ തലയോട്ടി പരിശോധിച്ചു. തലയോട്ടിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും സംഭവത്തില്‍ കേസെടുത്ത് വിശദമായ അ‌ന്വേഷണം നടത്തുമെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button