Latest NewsIndia

ഇന്ത്യയിലെ ഈ സ്ഥലത്ത് മദ്യത്തിനും മാംസാഹാരത്തിനും പൂര്‍ണനിരോധനം ഏര്‍പ്പെടുത്തി

ക്ഷേത്രങ്ങള്‍ക്കു സമീപം മദ്യും മാംസവും പൂര്‍ണമായും നിരോധിച്ചുകൊണ്ട് വാരാണസി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ രണ്ടുദിവസം മുന്‍പു പ്രസ്താവനയിറക്കിയിരുന്നു

വാരാണസി: രാജ്യത്തിന്റെ ആത്മീയതലസ്ഥാനം എന്നറിയപ്പെടുന്ന വാരാണസിയില്‍ മദ്യത്തിനും മാംസാഹാരത്തിനും പൂര്‍ണനിരോധനം ഏര്‍പ്പെടുത്തി. വാരണാസിയിലെ ക്ഷേത്രങ്ങള്‍ക്കു ചുറ്റുമുള്ള കാല്‍കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനം.

വാരാണസി, വൃന്ദാവന്‍, അയോധ്യ, ചിത്രകൂട്, ദേവ്ബന്ധ്, ദേവശരീഫ്, നൈമിഷാരണ്യ മിശ്രിഖ് എന്നിവടങ്ങളില്‍ മദ്യത്തിനും മാംസാഹാരത്തിനും നിരോധനമേര്‍പ്പെടുത്തുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഏപ്രിലില്‍ പ്രഖ്യാപനം നടത്തിയിരുന്നു. വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രം, മഥുരയില്‍ കൃഷ്ണന്റെ ജന്മസ്ഥലം, അലഹാബാദിലെ ത്രിവേണീസംഗമം എന്നിവിടങ്ങളില്‍ മദ്യത്തിനു നിരോധനമേര്‍പ്പെടുത്താന്‍ എക്‌സൈസ് വകുപ്പിന് യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കി.

ക്ഷേത്രങ്ങള്‍ക്കു സമീപം മദ്യും മാംസവും പൂര്‍ണമായും നിരോധിച്ചുകൊണ്ട് വാരാണസി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ രണ്ടുദിവസം മുന്‍പു പ്രസ്താവനയിറക്കിയിരുന്നു. തീര്‍ത്ഥാടന കേന്ദ്രമായ വാരണാസിയില്‍ കാശി വിശ്വനാഥ ക്ഷേത്രമുള്‍പ്പെടെ രണ്ടായിരത്തിലേറെ ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button