KeralaLatest News

അപകടത്തില്‍ വഴിയാത്രക്കാരന് ദാരുണാന്ത്യം : വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സഹോദരൻ കുഴഞ്ഞ് വീണു മരിച്ചു.

മലപ്പുറം: ടിപ്പര്‍ ലോറി ഇടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സഹോദരൻ കുഴഞ്ഞ് വീണു മരിച്ചു. മലപ്പുറം എടരിക്കോട് ക്ലാരി മൂച്ചിയിൽ ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ പരുത്തിക്കുന്നില്‍ മജീദാണ്(45) മരിച്ചത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന മജീദിനെ കരിങ്കല്‍ കയറ്റി വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് നിന്ന ടിപ്പറിനടിയില്‍ മജീദ് കുടുങ്ങിപ്പോവുകയായിരുന്നു. സമീപത്ത് കട നടത്തുന്ന സഹോദരന്‍ മുസ്തഫ(48) സംഭവമറിഞ്ഞു സ്ഥലത്തെത്തി. അപകടം കണ്ട സ്തഫ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയും മരണപ്പെടുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button