Latest NewsIndia

ബിഗ് ബോസില്‍ കൂടുതലും അശ്ലീലം : മത്സരാര്‍ത്ഥികള്‍ മോശമായ രീതിയില്‍ വസ്ത്രം ധരിയ്ക്കുന്നു..കുടുംബങ്ങള്‍ക്ക് സദസിലിരുന്ന് കാണാനാകാത്ത അവസ്ഥ : സംപ്രേക്ഷണം തടയണമെന്നാവശ്യം

ചെന്നൈ : ടെലിവിഷന്‍ ഷോകളില്‍ ഏറെ ഹിറ്റായ റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ കൂടുതലും അശ്ലീലമെന്ന് പരാതി. കുടുംബങ്ങള്‍ക്ക് സദസിലിരുന്ന് കാണാനാകാത്ത അവസ്ഥയാണെന്ന് പരാതിയില്‍ പറയുന്നു. അതിനാല്‍ ജൂണ്‍ 23 ന് സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന തമിഴ് ബിഗ് ബോസിന്റെ ഷോ തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹജി നല്‍കി. അഭിഭാഷകനായ സുധനാണ് ബിഗ് ബോസ് തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ബിഗ്‌ബോസ് ഷോ അശ്ലീലം നിറഞ്ഞതും സംസ്‌കാരത്തിന് യോജിക്കാത്തതുമാണ്. ഇതിന് പുറമെ ഷോയിലെ മത്സരാര്‍ത്ഥികള്‍ വളരെ മോശമായ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന ഈ ഷോ യുവജനങ്ങളെ വഴി തെറ്റിക്കുമെന്നും അതിനാല്‍ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റ് ഫൗണ്ടേഷന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്ലാതെ സംപ്രേഷണം ചെയ്യാന്‍ അനുവദിക്കരുതെന്നുമാണ് പരാതിക്കാരന്‍ ഹര്‍ജിയില്‍ നല്‍കിയിരിക്കുന്നത്.

ബിഗ് ബോസ് 2017 ലാണ് തമിഴില്‍ സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങിയത്. വിജയ് ടിവിയിലാണ് കമല്‍ഹാസന്‍ അവതാരകന്‍ ആയി എത്തുന്ന ഷോ സംപ്രേക്ഷണം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button