Latest NewsIndia

ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്

ഭുവനേശ്വർ : നേരിയ ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ഒഡീഷയിലെ സമ്പൽപുർ, ദിയോഗഡ്, ജർസുഗുഡ എന്നീ ജില്ലകളിൽ വൈകിട്ട് 5.48 ഓടെയാണ് ഭൂചലനമുണ്ടായത്. വിവിധ സ്ഥലങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി. നിരവധി പേർ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയതായും റിപ്പോർട്ടുണ്ട്. എന്നാൽ ഭൂചലനം സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും തന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button