Latest NewsBusiness

ആഗോളതലത്തില്‍ ഉപയോഗിയ്ക്കാവുന്ന ഫേസ്ബുക്കിന്റെ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കി

കാലിഫോര്‍ണിയ : ആഗോളതലത്തില്‍ ഉപയോഗിയ്ക്കാവുന്ന ഫേസ്ബുക്കിന്റെ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കി. ബിറ്റ്‌കോയിന്‍ പോലെ, ആഗോളതലത്തില്‍ ഉപയോഗിക്കാവുന്ന സാങ്കല്പിക നാണയമായ (ക്രിപ്റ്റോകറന്‍സി) ‘ലിബ്ര’യാണ് ഫേസ്ബുക്ക് അവതരിപ്പിച്ചത്. ഒരുവര്‍ഷത്തിനകം ലിബ്ര, ഫേസ്ബുക്കിന്റെ ഉപഭോക്താക്കളിലേക്ക് എത്തും.

ഇന്നലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ ലിബ്രയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ആഗോള കമ്ബനികളായ പേപാല്‍, വീസ, മാസ്റ്റര്‍കാര്‍ഡ്, സ്പോട്ടിഫൈ, യൂബര്‍ തുടങ്ങിയ കമ്ബനികളുമായി ചേര്‍ന്ന് ഫേസ്ബുക്ക് രൂപീകരിക്കുന്ന നിക്ഷേപക കണ്‍സോര്‍ഷ്യത്തിനാണ് ലിബ്രയുടെ നിയന്ത്രണം. കൂടുതല്‍ പേരെ നിക്ഷേപകരെ കണ്ടെത്തി, ലിബ്രയുടെ വികസനത്തിനായി 100 കോടി ഡോളര്‍ സമാഹരിക്കുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. ആഗോളതലത്തില്‍ ഇ-കൊമേഴ്സ് ഇടപാടുകള്‍ക്ക് ലിബ്ര ഉപയോഗിക്കാനാകും.

അതേസമയം, ക്രിപ്റ്റോകറന്‍സികള്‍ക്ക് ഇന്ത്യയടക്കം മിക്ക രാജ്യങ്ങളിലും വിലക്കുണ്ട്. ഇതിനെ ലിബ്ര എങ്ങനെ മറികടക്കുമെന്നാണ് നിരീക്ഷകലോകം ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button