Latest NewsIndia

രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിര്‍ണായകമാറ്റങ്ങള്‍ വന്നേക്കും; പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വന്‍മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് രീതി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാര്‍ക്കാണ് ക്ഷണം. ആശയം ജനാധിപത്യവിരുദ്ധമാണെന്നാണ് പ്രതിപക്ഷ ആരോപണം.

വിഷയത്തില്‍ രാവിലെ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം അന്തിമ നിലപാടെടുക്കും. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി യോഗത്തിനെത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഒരു ദിവസം കൊണ്ട് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാവുന്ന വിഷയമല്ല ഇത് എന്നാണ് മമതയുടെ നിലപാട്.

ലോക്‌സഭ – നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള ആശയമാണ് ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്. ഈ രീതി കൊണ്ടുവരാനാണ് എന്‍.ഡി.എ രണ്ടാം സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ അവയുടെ നടത്തിപ്പില്‍ മാറ്റം വരുത്തുന്നത് ഭരണഘടനയെ വെല്ലുവിളിക്കലാണ്.സംസ്ഥാന സര്‍ക്കാരുകള്‍ താഴെ വീണാല്‍ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോയേക്കാം.

ഇത് നീണ്ടകാലത്തെ രാഷ്ട്രപതി ഭരണത്തിന് വഴിയൊരുക്കും. രാജ്യത്ത് ഒരു വിധത്തിലും യോജിക്കാത്ത രീതിയാണിത്. തുടങ്ങിയവയാണ് പ്രതിപക്ഷ വാദങ്ങള്‍. പ്രതിപക്ഷ പാര്‍ട്ടികളില്‍ ഭൂരിഭാഗവും ഒറ്റ തെരഞ്ഞെടുപ്പിന് എതിരാണ്. ജനാധിപത്യത്തിന്റെ കാതലാണ് തെരഞ്ഞെടുപ്പുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button