KeralaLatest News

കുരിശ് വിവാദം : പാഞ്ചാലിമേട്ട് സന്ദര്‍ശനത്തിനൊരുങ്ങി കെ.പി.ശശികല ടീച്ചര്‍ : ശബരിമല ക്ഷേത്രത്തോളം തന്നെ പഴക്കമുണ്ട് പാഞ്ചാലിമേട്ടിലെ കുരിശുമല കയറ്റത്തിനെന്നും പള്ളി ഭാരവാഹികളും

ഇടുക്കി: പാഞ്ചാലിമേട്ടിലെ കുരിശ് വിവാദത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഹൈന്ദവ സംഘടനകള്‍ നിലപാട് കടുപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചുള്ള സമരപരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. രാവിലെ പതിനൊന്നുമണിയോടെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല എത്തി സമരത്തിന് തുടക്കമിടും. ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കയ്യേറിയാണ് കുരിശ് സ്ഥാപിച്ചതെന്ന് ആരോപിച്ചാണ് പ്രതിഷേധം.

ശബരിമല ക്ഷേത്രത്തോളം തന്നെ പഴക്കമുണ്ട് പാഞ്ചാലിമേട്ടിലെ കുരിശുമല കയറ്റത്തിനെന്നാണ് കണയങ്കവയല്‍ സെന്റ് മേരീസ് ചര്‍ച്ച് ഭാരവാഹികളുടെ വിശദീകരണം. റവന്യൂഭൂമിയാണെങ്കിലും കുരിശുകള്‍ക്കും അമ്പലത്തിനുമെതിരെ പെട്ടെന്ന് ഒരു നടപടി സാധ്യമല്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. വിശ്വാസികളുടെ കൂടെ വിഷയമായതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി വേണമെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം.

കളക്ടറുടെ സമവായനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ദുഖവെള്ളിക്ക് സ്ഥാപിച്ച മരക്കുരിശുകള്‍ ഇവിടെനിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ ആദ്യകാലം മുതലുള്ള 14 സിമന്റ് കുരിശുകള്‍ ഇപ്പോഴും പാഞ്ചാലിമേട്ടില്‍ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button