Latest NewsKeralaIndia

സെനറ്റിൽ പരീക്ഷ ഫീസ് അടയ്ക്കാനെത്തിയ എബിവിപി പ്രവർത്തകന് എസ്എഫ്ഐ മർദ്ദനം

ഫീസ് അടച്ചു മടങ്ങവേ ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ എത്തി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സെനറ്റിൽ പരീക്ഷ ഫീസ് അടയ്ക്കാനെത്തിയ എബിവിപി പ്രവർത്തകനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു. തിരുവനന്തപുരം ലോ അക്കാദമി വിദ്യാർത്ഥി ശേഖറിനാണ് മർദനമേറ്റത്. മർദ്ദനമേറ്റ ശേഖറിന് നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ട്.പ്രതികളെ തിരിച്ചറിഞ്ഞിട്ടും പോലീസ് പിടി കൂടാൻ വൈകുന്നു എന്ന് ചൂണ്ടിക്കാട്ടി എബിവിപി കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

ഫീസ് അടച്ചു മടങ്ങവേ ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ എത്തി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തിരുവനന്തപുരം ലോ അക്കാദമിയിലെ നാലാം വർഷ വിദ്യാർത്ഥിയാണ് എബിവിപി പ്രവർത്തകനായ ശേഖർ. അക്രമികളിൽ നിന്നും രക്ഷപ്പെട്ട ശേഖർ നേരെ കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലെത്തി. പിന്നീട് പോലീസുകാർ ശേഖറിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close