Latest NewsIndia

അന്താരാഷ്ട്ര യോഗദിനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത് ഈ നഗരത്തില്‍ ; മോദിയ്‌ക്കൊപ്പം യോഗ ചെയ്യാന്‍ കാത്തിരിക്കുവര്‍ മുപ്പതിനായിരത്തോളം

ന്യൂ ഡല്‍ഹി : ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കാനുള്ള തയ്യാറെടുപ്പ് പുരോഗമിക്കുമ്പോള്‍ രാജ്യത്ത് ഏറ്റവുമധികം ആവേശത്തിലാകുന്നത് റാഞ്ചിയാണ്. യോദഗിനത്തിന്റെ പ്രധാനവേദിയാകുന്നതിന്റെ സന്തോഷത്തിലാണ് തലസ്ഥാനനഗരം. യോഗദിനത്തിന് ചുക്കാന്‍ പിടിക്കുന്ന സാക്ഷാത് പ്രധാനമന്ത്രി തന്നെയാണ് റാഞ്ചിയിലെ യോഗദിനത്തിലെ വിവിഐപി.

മോദിയെ സ്വാഗതം ചെയ്യുന്ന ഹോര്‍ഡിംഗും ബാനറുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇവിടെ. വെള്ളിയാഴ്ച നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനത്തില്‍ 30,000 ത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. മോദിയുടെ വരവ് പ്രമാണിച്ച് നഗരത്തിലുടനീളം സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രഭാത താര മൈതാനത്ത് നാളെ ലക്ഷക്കണക്കിന് ആളുകള്‍ യോഗ നടത്തുമെന്നും ഝാര്‍ഖണ്ഡിലെ ആളുകള്‍ക്ക് യോഗയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും നല്ല ധാരണയുണ്ടെന്നും മുഖ്യമന്ത്രി രഘുവര്‍ ദാസ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ ജൂണ്‍ 21 ന് രാജ്യത്തുടനീളം വിവിധ യോഗ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഡെറാഡൂണ്‍ ആസ്ഥാനമായുള്ള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിന പരിപാടിയില്‍ 50,000 ത്തോളം പേര്‍ പങ്കെടുത്തു. പ്രധാനമന്ത്രി മോദിയടക്കം 30,000 ത്തോളം പേര്‍ ന്യൂഡല്‍ഹിയിലെ രാജ്പഥില്‍ യോഗ അവതരിപ്പിച്ച 2015 ജൂണ്‍ 21 ന് ലോകമെമ്പാടും ആചരിച്ച ആദ്യത്തെ അന്താരാഷ്ട്ര യോഗാ ദിനം. 2014 സെപ്റ്റംബര്‍ 27 ന് ഐക്യരാഷ്ട്ര പൊതുസഭയില്‍ (യുഎന്‍ജിഎ) നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി മോദി അന്താരാഷ്ട്ര യോഗാ ദിനം എന്ന ആശയം മുന്നോട്ട് വച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button