KeralaLatest News

സ്റ്റേറ്റ് കാറും 30 പഴ്സനൽ സ്റ്റാഫും നാലു പോലീസും കൂടെയുണ്ടെങ്കിൽ മന്ത്രിയാകില്ല ; ഗതാഗത മന്ത്രിയെ വിമർശിച്ച് ഗണേഷ്‌കുമാർ

തിരുവനന്തപുരം: നിയമസഭയിൽ ഗതാഗത മന്ത്രി എകെ ശശീന്ദ്രനെ വിമർശിച്ച് കെ ബി ഗണേഷ്‌കുമാർ എംഎൽഎ. സ്റ്റേറ്റ് കാറും 30 പഴ്സനൽ സ്റ്റാഫും നാലു പോലീസും കൂടെയുണ്ടെങ്കിൽ മന്ത്രിയാകില്ല. പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ വെട്ടിക്കുറച്ചതായിരുന്നു ഗണേഷ്‌കുമാർ മന്ത്രിയോട് പ്രകോപിച്ചത്.

നിയമസഭയിൽ ഇന്നലെ ഭരണപക്ഷ എംഎൽഎമാർ ഓരോരുത്തരായി ശശീന്ദ്രനെതിരെ തിരിഞ്ഞതിനു പിന്നാലെയാണ് മുൻ ഗതാഗത മന്ത്രി കൂടിയായ ഗണേഷ് ആഞ്ഞടിച്ചത്. സർവീസുകൾ വെട്ടിക്കുറച്ച ശേഷം പിന്നീട് അതു പറഞ്ഞു ഡിപ്പോ തന്നെ ഇല്ലാതാക്കാനാണു നീക്കമെന്നു ഗണേഷ് ആരോപിച്ചു. ഒന്നും മനസ്സിലാകുന്നില്ലെന്നു കരുതരുത്. ജനമധ്യത്തിൽ ജനപ്രതിനിധികളെ അവഹേളിക്കരുത്.

പൊതുവിദ്യാഭ്യാസം പോലെ തന്നെ പ്രധാനമാണു പൊതുഗതാഗതവും. ഭൂരിപക്ഷം വരുന്ന സാധാരണക്കാരും പാവങ്ങളും അതിനെയാണ് ആശ്രയിക്കുന്നത്. താനും ഈ മന്ത്രിയുടെ കസേരയിലിരുന്നിട്ടുണ്ടെന്നും ഗണേഷ് പറഞ്ഞു.പ്രശ്നങ്ങൾ സാമാന്യവൽക്കരിക്കരുതെന്നു മന്ത്രി ശശീന്ദ്രൻ മറുപടി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button