Latest NewsIndia

യോഗിക്കും മോഹന്‍ ഭാഗവതിനുമെതിരെ വിമര്‍ശനം; റാപ് നര്‍ത്തകിക്കെതിരെ കടുത്ത നടപടി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് എന്നിവരെ സാമൂഹ്യമാധ്യമങ്ങളിലൂടെ മോശമായ രീതിയില്‍ വിമര്‍ശനം ഉന്നയിച്ച റാപ് നര്‍ത്തകിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

പ്രശസ്ത റാപ് നര്‍ത്തകിയും ഗായികയുമായ ഹാര്‍ഡ് കൗറി(തരണ്‍ കൗര്‍ ധിലോണ്‍)നെതിരെയാണ് നടപടി. ഐപിസി സെക്ഷന്‍ 124(എ), 153, 500, 505, ഐടി ആക്ട് 66 എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ വാരാണസി സ്വദേശി ശശാങ്ക് ശേഖറിന്റെ പരാതിയിലാണ് നടപടി.

യോഗി ആദിത്യനാഥിനെ ‘റേപ്മാന്‍’ എന്ന് വിശേഷിപ്പിക്കുകയും പുല്‍വാമയടക്കമുള്ള രാജ്യത്തെ ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദി മോഹന്‍ ഭാഗവതാണെന്നും ഹാര്‍ഡ് കൗര്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. തുടര്‍ന്നാണ് നടപടി. ഹേമന്ത് കര്‍ക്കരെയുടെ മരണത്തിനും മോഹന്‍ ഭാഗവാതാണ് ഉത്തരവാദിയെന്നും ഹാര്‍ഡ് കൗര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button