Latest NewsEducation & Career

നഴ്‌സിങ് പഠിക്കണോ? കുറഞ്ഞ ചിലവില്‍ ബി എസ് സിക്ക് ചേരാന്‍ അവസരം

കുറഞ്ഞ ചെലവില്‍ നഴ്‌സിങ് പഠിക്കാന്‍ അവസരം. ജനറല്‍ നഴ്സിങ് & മിഡ്വൈഫറി ഡിപ്ലോമ കേരളത്തിലെ സര്‍ക്കാര്‍ നഴ്സിങ് സ്‌കൂളുകളില്‍ പഠിക്കാം. 6 മാസത്തെ ഇന്റേണ്‍ഷിപ് ഉള്‍പ്പെടെ 3 വര്‍ഷമാണു കോഴ്‌സ്. പ്രതിമാസം 700 രൂപ സ്റ്റൈപന്‍ഡും ലഭിക്കും. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഐച്ഛികമായി പ്ലസ്ടു പരീക്ഷ 40% എങ്കിലും മാര്‍ക്കോടെ ജയിച്ചിരിക്കണം. പട്ടിക വിഭാഗക്കാര്‍ക്ക് പാസ്മാര്‍ക്ക്. 14 ജില്ലകളിലും ഓരോ സ്‌കൂള്‍ വീതം. പുറമേ, കൊല്ലത്ത് (ആശ്രാമം) പട്ടികവിഭാഗക്കാര്‍ക്കു മാത്രമായി ഒരു സ്‌കൂളുമുണ്ട്.

ആകെ സീറ്റുകളുടെ 20% ആണ്‍കുട്ടികള്‍ക്ക്. ഡിപ്ലോമ നേടിയ ശേഷം സര്‍ക്കാര്‍ ആവശ്യപ്പെടുന്ന പക്ഷം നിര്‍ദിഷ്ട വേതനത്തോടെ സേവനം അനുഷ്ഠിക്കേണ്ടിവരും. ക്ലാസുകള്‍ ഒക്ടോബറില്‍ തുടങ്ങും. സംസ്ഥാന ആരോഗ്യ ഡയറക്ടറുടെ വെബ്‌സൈറ്റില്‍ നിന്ന് (www.dhs.kerala.gov.in) അറിയിപ്പും പ്രോസ്‌പെക്ടസും ഫോമും ഡൗണ്‍ലോഡ് ചെയ്യാം.

ഫോം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും ട്രഷറി ചലാനും ചേര്‍ത്ത് അപേക്ഷകരുടെ ജില്ലയിലെ നഴ്സിങ് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഓഫിസില്‍ ജൂലൈ 10നകം എത്തിക്കണം. ഫീ 250 രൂപ 02108080088 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയിലടയ്ക്കാം. പട്ടികവിഭാഗക്കാര്‍ 75 രൂപ.

ആകെ 365 സീറ്റ് (60% മെറിറ്റ്; 40% സാമുദായികസംവരണം). ചുരുക്കം ചില സീറ്റുകള്‍ സ്പോര്‍ട്സ്, സൈനികരുടെ/പാരാമിലിറ്ററി ജീവനക്കാരുടെ ആശ്രിതര്‍, അനാഥാലയങ്ങളിലെ അന്തേവാസികള്‍ മുതലായ വിഭാഗങ്ങള്‍ക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഏതെങ്കിലും നഴ്സിങ് സ്‌കൂളുമായി ബന്ധപ്പെടാം. ഫോണ്‍: എറണാകുളം 0484 235 1314; തിരുവനന്തപുരം 0471 2306395; കോഴിക്കോട് 0495 2365977.

shortlink

Post Your Comments


Back to top button