Cricket

ഇന്ത്യൻ ടീമിൽ ഓരോ കാര്യങ്ങളിലും കേമന്മാരായവരെക്കുറിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സേവാഗ് മനസുതുറക്കുന്നു

ലണ്ടൻ: മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സേവാഗ് ഇന്ത്യൻ താരങ്ങളുടെ പ്രത്യേക കഴിവിനെക്കുറിച്ച് മനസ് തുറന്നു. ഇന്ത്യൻ ടീമിൽ ഓരോ കാര്യങ്ങളിലും മികച്ചവരും മോശമായവരുമാരെന്ന് പറയുകയാണ് വീരേന്ദർ സേവാഗ്. ലോകകപ്പിനിടയിലാണ് അവതാരകയുടെ ചോദ്യത്തിന് ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടിയുമായി സേവാഗ് എത്തിയത്. തമാശ രൂപേണയുള്ള സേവാഗിന്റെ ഉത്തരങ്ങൾ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

ടീമിലെ സെൽഫി കൂടുതൽ ഇഷ്ടപ്പെടുന്ന താരം ആര് എന്നതായിരുന്നു ആദ്യ ചോദ്യം. ഒന്ന് ആലോചിച്ചതിന് ശേഷം മറുപടിയെത്തി. അത് ഇന്ത്യൻ നായകൻ വിരാട് കോഹ് ലിയാണെന്ന്. വിരാട് എവിടെ പോയാലും ആളുകൾക്ക് വേണ്ടി സെൽഫിയെടുത്ത് നൽകുമെന്നും താനും ഇപ്പോൾ അങ്ങനെയാണെന്നും വീരു പറഞ്ഞു.

ടീമിലെ മോശം ഡാൻസർ ആരെന്നതായിരുന്നു അടുത്ത ചോദ്യം. ആലോചിക്കുന്നതിനു മുൻപേ മറുപടിയെത്തി. അത് സച്ചിനാണ്. ടീമിലെ മികച്ച പാചകക്കാരനും സച്ചിനാണെന്നും അടുത്ത ചോദ്യത്തിന് മറുപടിയായി വീരു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button