Latest NewsIndia

25 ഇ​ന്ത്യ​ക്കാ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കുടുങ്ങി; അഞ്ച് മലയാളികളും ഉൾപ്പെടുന്നു

മോ​സ്കോ: 25 ഇ​ന്ത്യ​ക്കാ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കുടുങ്ങി. കുടുങ്ങിയവരിൽ അഞ്ച് മലയാളി വിദ്യാർത്ഥികളും ഉൾപ്പെടുന്നു. റ​ഷ്യ​യി​ലെ മോ​സ്കോ വി​മാ​ന​ത്താ​വ​ള​ത്തി​ലാണ് സംഭവം. ഇ​വ​രെ ഉ​ട​ന്‍ ഡ​ല്‍​ഹി​യി​ല്‍ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

റ​ഷ്യ​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബി​ന​യ് പ്ര​ധാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു​വെ​ന്ന് മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. റഷ്യയിൽനിന്ന് ഡ​ല്‍​ഹി​യി​ലേ​ക്കു​ള്ള ഏ​റോ​ഫ്ലോ​ട്ട് വി​മാ​ന​ത്തി​ലാ​യി​രു​ന്നു ഇ​വ​ര്‍ യാ​ത്ര ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. ല​ഗേ​ജ് ക​യ​റ്റി​വി​ടു​ക​യും സു​ര​ക്ഷ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്ത​ശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​യ​റാ​ന്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​രോ​പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം വൈ​കി​യെ​ത്തി​യ​ത് കാ​ര​ണ​മാ​ണ് വി​മാ​ന​ത്തി​ല്‍ ക​യ​റാ​ന്‍ അ​നു​വ​ദി​ക്കാ​തി​രു​ന്ന​ത് എ​ന്നാ​ണ് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന​ വിശദീകരണം.

ഇ​ന്ത്യ​ന്‍ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ക്കു​ക​യും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ല​ഗേ​ജു​ക​ള്‍ തി​രി​ച്ചു ല​ഭി​ക്കു​ക​യും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button