KeralaLatest News

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി : ഒഴിവായത് വന്‍ അപകടം

മലപ്പുറം: വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ അബുദാബിയിൽ നിന്നെത്തിയ കാലിക്കറ്റ് അബുദാബി ഇത്തിഹാദ് വിമാനമാണ്  ഇന്ന് പുലർച്ചെ അപകടത്തില്‍പ്പെട്ടത്.  റൺവേയിലെ സിഗ്നൽ ലൈറ്റുകൾ അപകടത്തിൽ തകർന്നു. വിമാനത്തിന്‍റെ ടയറിന് കേടുപാടുകള്‍ പറ്റിയെങ്കിലും തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല. അപകടത്തില്‍പ്പെട്ട വിമാനത്തിന് പകരം വിമാനമെത്തിച്ച ശേഷം അബുദാബിയിലേക്കുള്ള സർവ്വീസ് പുനഃരാരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button