KeralaLatest News

സംസ്ഥാനത്ത് പിഞ്ചുകുഞ്ഞുങ്ങള്‍ സ്വന്തം വീടുകളില്‍ ലൈംഗിതാക്രമത്തിന് ഇരയായതിന്റെ കണക്കുകള്‍ ആരെയും ഭീതിയിലാഴ്ത്തും : പ്രതിസ്ഥാനത്ത് സ്വന്തം അച്ഛനും സഹോദരനും

തിരുവനന്തപുരം: സംസ്ഥാനത്ത് പിഞ്ചുകുഞ്ഞുങ്ങള്‍ സ്വന്തം വീടുകളില്‍ ലൈംഗിതാക്രമത്തിന് ഇരയായതിന്റെ പുറത്തുവന്ന ചൈല്‍ഡ്‌ലൈനിന്റെ കണക്കുകള്‍ ആരെയും ഭീതിയിലാഴ്ത്തും : പ്രതിസ്ഥാനത്ത് സ്വന്തം അച്ഛനും സഹോദരനും അമ്മാവന്‍മാരുമാണ്. ഈ നാടിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഭീതിയാണ് എല്ലാവര്‍ക്കും.

ഒരു വര്‍ഷത്തിനകം സ്വന്തം വീട്ടില്‍ ലൈംഗികാതിക്രമത്തിന് ഇരയായത് 606 കുട്ടികളാണ് .ഒരുവട്ടം മാത്രമല്ല പത്ത് തവണ വരെ കുട്ടി അതിക്രമത്തിന് ഇരയായ കേസുകളും റിപ്പോര്‍ട്ടിലുണ്ട്.

2018 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കണക്കാണിത്. 60 ലൈംഗികാതിക്രമ കേസുകളില്‍ അച്ഛനാണ് വില്ലന്‍. രണ്ടാനച്ഛന്‍ 69, അമ്മാവന്‍ 120, ബന്ധു 92, മുത്തച്ഛന്‍ 35, സഹോദരന്‍ പ്രതികളായി 22 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 141 എണ്ണവും ഗുരുതര ലൈംഗിക ആക്രമണങ്ങളാണ്. അയല്‍ക്കാര്‍ 386, കാമുകന്‍ 149, അധ്യാപകര്‍ 112, സുഹൃത്തുക്കള്‍ പ്രതിസ്ഥാനുള്ള 57 കേസുകളും ഉണ്ട്.

ഇക്കാലയളവില്‍ ആകെ 1328 കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായി. ഇതില്‍ പെണ്‍കുട്ടികള്‍ 979ഉം ആണ്‍കുട്ടികള്‍ 349മാണ്. ഇതില്‍ 424 കുട്ടികള്‍ രണ്ട് മുതല്‍ അഞ്ച് തവണ വരെയും 123 കുട്ടികള്‍ ആറ് മുതല്‍ പത്ത് തവണ വരെയും പീഡിപ്പിക്കപ്പെട്ടു.

തിരുവനന്തപുരമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ല. 191. മലപ്പുറം 160, കോഴിക്കോട് 120, തൃശൂര്‍ 101 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 13നും 15 വയസിനും ഇടയിലാണ് കൂടുതല്‍ കുട്ടികള്‍ അതിക്രമത്തിന് ഇരയായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button