Life Style

കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കാറുണ്ടോ.? സൂക്ഷിക്കുക, കാഴ്ച വരെ നഷ്ടപ്പെടാം

കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കാറുണ്ടോ.? സൂക്ഷിക്കുക, കാഴ്ച വരെ നഷ്ടപ്പെടാം. ചിലര്‍ സൈറ്റിലിനായി കളര്‍ ലെന്‍സുകളും പതിവായി വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ഞെട്ടിപ്പിക്കുന്ന പഠനമാണ് പുറത്ത് വരുന്നത്.

കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവരില്‍ പലരും അത് മാറ്റിവക്കാതെ തന്നെ കിടന്നുറങ്ങാറുണ്ട്. കോണ്‍ടാക്ട് ലെന്‍സ് ധരിച്ച് ഉറങ്ങുന്നത് കണ്ണിന് ഗുരുതരമായ അണുബാധ ഉണ്ടാക്കാനും അന്ധതയ്ക്കും കാരണമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്. നേത്രപടലത്തിന് അണുബാധ ഉണ്ടാകാന്‍ കോണ്‍ടാക്ട് ലെന്‍സ് ധരിക്കുന്നതിലെ ഈ അശ്രദ്ധ കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇവ ധരിച്ച് ഉറങ്ങുന്നതു മാത്രമല്ല, ചെറുതായി മയങ്ങുന്നതു പോലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ആഴ്ചയില്‍ മൂന്നോ നാലോ ദിവസം കോണ്‍ടാക്ട് ലെന്‍സ് ധരിച്ച് ഉറങ്ങുകയും നീന്തുകയും ചെയ്യുന്നവരുടെ കണ്ണിനു ചുവപ്പു നിറം വരികയും പലപ്പോഴായി കാഴ്ച മങ്ങുകയും ചെയ്യാറുണ്ട്. കോണ്‍ടാക്ട് ലെന്‍സ് ധരിച്ച് ഉറങ്ങുന്നത് അപകടകരമാണെന്നും കണ്ണുകള്‍ക്ക് ശരിയായ സംരക്ഷണം നല്‍കണമെന്നും പഠനം നടത്തിയ ന്യൂമെക്സിക്കോ സര്‍വകലാശാലയിലെ ഗവേഷകരും തെളിവ് സഹിതം വെളിപ്പെടുത്തുന്നു.

shortlink

Post Your Comments


Back to top button