Latest NewsUSANewsInternational

മാംസം ഭക്ഷിക്കുന്ന അപൂർവയിനം പാരസൈറ്റ്: കോൺടാക്റ്റ് ലെൻസുമായി ഉറങ്ങിയ യുവാവിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു

വാഷിംഗ്ടൺ: കോൺടാക്റ്റ് ലെൻസ് വെച്ച് ഉറങ്ങിയ യുവാവിന് കാഴ്ച്ചശക്തി നഷ്ടമായി. 21കാരനായ മൈക്ക് ക്രംഹോൾസ് എന്ന യുവാവിനാണ് കാഴ്ച്ചശക്തി നഷ്ടമായത്. ഫ്‌ലോറിഡ സ്വദേശിയാണ് മൈക്ക്. കോൺടാക്റ്റ് ലെൻസ് വച്ച് ഉറങ്ങിയ സമയത്ത് മാംസം ഭക്ഷിക്കുന്ന അപൂർവയിനം പാരസൈറ്റ് മൂലമാണ് യുവാവിന് കാഴ്ച നഷ്ടമായത്.

Read Also: കുക്കിംഗ് ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഒരു നല്ല വീട്ടമ്മ ആവുകയുള്ളോ?? ആനിയ്ക്ക് കിടിലം മറുപടി കൊടുത്ത് നവ്യ

ഏഴ് വർഷത്തോളമായി യുവാവ് കോൺടാക്റ്റ് ലെൻസ് വെയ്ക്കുന്നുണ്ട്. ആദ്യമായാണ് ഇത്തരമൊരു അണുബാധയുണ്ടായതെന്ന് യുവാവ് വ്യക്തമാക്കി. പൂർണമായും കാഴ്ച നഷ്ടപ്പെടുന്ന acanthamoeba keratitsi ആണ് യുവാവിനെ ബാധിച്ചതെന്ന് ഡോക്ടർമാർ കണ്ടെത്തി. കണ്ണിൽ അലർജി പോലെ തോന്നിയതിനാൽ ലെൻസുകൾ എടുത്ത് മാറ്റിയിരുന്നു. ബേസ്‌ബോൾ കളിക്കാൻ പോയപ്പോൾ കണ്ണിന് പ്രശ്‌നം തോന്നി ഉടൻ ലെൻസുകൾ മാറ്റുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾക്കൊപ്പം നേത്രരോഗ വിദഗ്ധരെ കണ്ടതോടെയാണ് രോഗം സ്ഥിരീകരിച്ചതെന്നും മൈക്ക് പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് വിധേയനായാൽ 50 ശതമാനം കാഴ്ചശക്തി മൈക്കിന് ലഭിച്ചേക്കുമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.

Read Also: മാളികപ്പുറത്തിലെ പെൺകുട്ടിക്ക് അടിയന്തരമായി സൈക്കോളജിക്കൽ ട്രീറ്റ്മെന്റ് ആവശ്യമുണ്ട് : വൈറൽ കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button