Latest NewsIndia

മോദിക്കൊപ്പം യോഗ ചെയ്ത് മോട്ടുവും പട്ലുവും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെത്തിയത് കുട്ടികളെ യോഗയിലേക്ക് ആകര്‍ഷിക്കാന്‍

റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യോഗ ചെയ്യാന്‍ പ്രധാന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ മോട്ടുവും പട്ലുവും. അഞ്ചാം അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് റാഞ്ചിയില്‍ സംഘടിപ്പിച്ച യോഗാചടങ്ങിലായിരുന്നു കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ യോഗ. പ്രഭാ താരാ മൈതാനത്തില്‍ നടന്ന യോഗാചരണത്്തില്‍ 30,000 പേര്‍ പങ്കെടുത്തു. മൈതാനത്തിന്റെ മധ്യഭാഗത്തായായിരുന്നു മോട്ടുവും പട്‌ലുവും യോഗ പ്രദര്‍ശനം നടത്തിയത്. കുട്ടികളെ യോഗയിലേക്ക് ആകര്‍ഷിക്കാനായാണ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് യോഗ ചെയ്തതെന്ന് ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. നാല്‍പ്പത്തിയഞ്ച് മിനിട്ടോളം നീളുന്ന യോഗ സെഷനായിരുന്നു റാഞ്ചിയിലെ മൈതാനിയില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്നത്. ഗവര്‍ണര്‍ ദ്രൗപ്ദി മര്‍മു, മുഖ്യമന്ത്രി രഘുബാര്‍ ദാസ്, ആയുഷ് മന്ത്രി ശ്രീപാദ് നായിക്, സംസ്ഥാന ആരോഗ്യമന്ത്രി രാംചന്ദ്ര കേസാരി എന്നിവരും മറ്റ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യോഗാചരണത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button