Latest NewsKerala

പ്രവാസിയുടെ ആത്മഹത്യ: ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു

കൊച്ചി: നഗരസഭ കെട്ടിയത്തിന്റെ പ്രവര്‍ത്തനാനുമതി വൈകിപ്പിച്ചുവെന്ന കാരണത്താല്‍ പ്രവാസി വ്യവസായി സാജന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ആന്തൂര്‍ മുന്‍സിപ്പാലിറ്റിക്കെതെരിയാണ് കേസ് എടുത്തത്. കേസ് ഇന്ന് കോടതി പരിഗണിക്കും.

അതേസമയം ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യയില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്‌റ വ്യക്തമാക്കി.ആത്മഹത്യ പ്രേരണ കേസ് എടുക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. നിയമപരമായി ഇക്കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഡിജിപി പറഞ്ഞു.

Tags

Post Your Comments


Back to top button
Close
Close