Latest NewsTechnology

പൊ​ട്ടി​ത്തെ​റി​ക്കു​മെ​ന്ന ഭീ​തി; ഇത്തരം ​ലാ​പ്ടോ​പ്പു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ന്നു

ന്യൂ​യോ​ര്‍​ക്ക്: ബാ​റ്റ​റി പൊ​ട്ടി​ത്തെ​റി​ക്കു​മെ​ന്ന ഭീ​തിയിൽ ​ലാ​പ്ടോ​പ്പു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ന്നു. ആ​പ്പി​ള്‍ 15 ഇ​ഞ്ച് മാ​ക് ബു​ക്ക് പ്രോ ​ലാ​പ്ടോ​പ്പു​കളാണ് കമ്പനി പിൻവലിക്കുന്നത്. 2015 സെ​പ്റ്റം​ബ​റി​നും 2017 ഫെ​ബ്രു​വ​രിക്കും ഇ​ട​യി​ല്‍ വിറ്റുപോയ ലാപ്പുകളാണ് തിരിച്ചുവിളിക്കുന്നത്.

ഇത്തരം ലാപ്പുകളുടെ ബാ​റ്റ​റി അ​മി​ത​മാ​യി ചൂ​ടാ​യി പൊ​ട്ടി​ത്തെ​റി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് വി​ദ​ഗ്ധ​ര്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മാ​ക് ബു​ക്ക് പ്രോ ​റെ​റ്റി​ന ഡിസ്‌പ്ലേയിലുളള ലാ​പ്ടോ​പു​ക​ളി​ലെ ബാ​റ്റ​റി​യി​ലാ​ണ് പ്ര​ശ്നം.ലാ​പു​ക​ളു​ടെ സീ​രി​യ​ല്‍ ന​മ്പ​ര്‍ പ​രി​ശോ​ധി​ച്ച്‌ സ​ര്‍​വീ​സും ബാ​റ്റ​റി​യും ആ​പ്പി​ള്‍ സ്റ്റോ​റു​ക​ള്‍ വ​ഴി സൗ​ജ​ന്യ​മാ​യി ന​ല്‍​കു​മെ​ന്ന് കമ്പ​നി അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button