KeralaLatest News

അന്ധനായ ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്ന് ടിക്കറ്റുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍

മോഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പ്രതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉര്‍ന്നിരുന്നു.

തിരുവനന്തപുരം : അന്ധനായ ലോട്ടറി വില്‍പ്പനക്കാരന്റെ കയ്യില്‍ നിന്നും ടിക്കറ്റുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍. എറണാകുളം ചമ്പക്കര സ്വദേശി സുനില്‍കുമാറാണ് പിടിയിലായത്. ട്രെയിനില്‍ മോഷണം സ്ഥിരമാക്കിയ ഇയാള്‍ക്കെതിരെ കൊച്ചിയിലും തൃശൂരിലും കേസുണ്ടെന്ന് പോലീസ് പറഞ്ഞു.

തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെള്ളിയാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പോലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.

അന്ധനായ വില്‍പ്പനക്കാരന്റെ കയ്യിലിരിക്കുന്ന ടിക്കറ്റ് കെട്ടുകളില്‍ നിന്നും മോഷ്ടാവ് ഒരു കെട്ട് വലിച്ചെടുക്കുകയും തുടര്‍ന്ന് അതെണ്ണി നോക്കിയതിനു ശേഷം അവിടെ നിന്നും കടന്നു കളയുന്നതും വീഡിയോയില്‍ കാണാം. 23 ടിക്കറ്റുകളാണ് സുനില്‍കുമാര്‍ മോഷ്ടിച്ചത്. കുറച്ചുസമയം കഴിഞ്ഞപ്പോഴാണ് തന്റെ പക്കല്‍ നിന്നും ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോയ വിവരം വില്‍പ്പനക്കാരന്‍ അറിയുന്നത്.

മോഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പ്രതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button